For lyrics in English click here
(എന്നാണിനി എന്നാണിനി എന്ന് നാവിൽ നേരിൽ ഞാൻ കുർബാന കൊള്ളും )-2
എന്നിനി പ്രിയരോടുകൂടെ പള്ളിയിൽ നേരിട്ട് കുർബാന കൂടും
എന്നെന്റെ ഇടവകയൊപ്പം പള്ളിയിൽ കൂട്ടായ്മ ആഘോഷിച്ചീടും
(മദ്ബഹമുന്നിൽ മനസും ശരീരവും അർപ്പിക്കാൻ ഇനി എന്ന് കഴിയും )-2
(തിരിമിന്നുമ്മൾത്താര നേരിൽ കണ്ടൊന്നെന്റെ മനമൊന്നുണരുന്നതെന്നു )-2
(മനസ്സിൽ സ്നേഹം മാലപ്പടക്കമായി പൊട്ടുന്ന പെരുന്നാള് കൂടുന്നതെന്നു )-2
ആത്മനാ അല്ല സ്വപ്നത്തിലുമല്ലങ്ങേ നേരിട്ടുൾക്കൊള്ളുന്നതെന്നു
തങ്ങളിൽ തങ്ങളിൽ കൈകൂപ്പി നേരിൽ സമാധാനം നേരുന്നതെന്നു
ദൈവമേ തിരുവിഷ്ടം പോലെന്തും വരട്ടെ (എന്നാണിനി )
(പള്ളികൾ തഴുതിട്ടു വിജയിച്ചെന്നിരുളിലായി സാത്താൻ മൊഴിയുന്ന നേരം )-2
ദൈവത്തിൻ വീടുകൾ അൾത്താരയായതു കണ്ടോയെന്നോതുന്നു ദൂതർ
ഗാർഹിക സഭയിലെ അൾത്താരയുണർന്നതു കണ്ടോയെന്നോതുന്നു ദൂതർ
ഏകനായ് ബലിയർപ്പിച്ചതിലെന്നെയുമോർക്കുന്ന ഇടയനെ ചേർക്കുന്നു നെഞ്ചിൽ
ദൂരെയിരുന്നതിൽ ആത്മനാ കൂടുമ്പോൾ മിഴി തുളുമ്പുന്നെന്റെയീശോ
എല്ലാം വൈകാതെ കലങ്ങിത്തെളിയും
ഓര്മ വച്ച നാൾ മുതൽ ഓസ്തിയിൽ കണ്ട നാഥനെ നുകരണം
(കുഞ്ഞുനാൾ മുതലിന്റെ മാനസത്തിന്റെ ഭാഗ്യമേ )-2

No comments:
Post a Comment