Friday, 19 February 2021

Divyakarunyamai eesho varumpol lyrics malayalam


For lyrics in English Click here

ദിവ്യകാരുണ്യമായ് ഈശോ വരുമ്പോൾ 
ഒന്നു കാണാൻ ആഗ്രഹമായ് 
എന്നരികിൽ നാഥനെത്തുമ്പോൾ 
ആഗ്രഹമതാന്ദമായ് 
(ദിവ്യകാരുണ്യ....)

അപ്പമായലിഞ്ഞുചേരുമ്പോൾ 
നിത്യമെന്റെ കൂടെവാഴുമ്പോൾ 
ആനന്ദമൊരനുഭവമായ് 
ജീവിതമൊരത്ഭുതമായ്

 ആഹാ എന്തു നല്ല മാധുര്യമാ 
ഈശോക്കെന്നോടെത്ര വാത്സല്യമാ .....2

ഉള്ളം നീറിപുകയും
 നൊമ്പരത്തിൻ നേരത്ത് 
ഈശോ എന്നെ തേടിവന്നൂ
(  ഉള്ളം..)
അവൻ പൊൻകരങ്ങൾ വിരിച്ച് 
മാറോടെന്നെയണച്ച് 
നൊമ്പരങ്ങളേറ്റെടുത്തു
(അവൻ .....) 

(ആഹാ....2)

കണ്ണുനീരിൻ കടലിൽ 
അന്നം തേടും നേരത്ത് 
അപ്പമേകാനരികിലെത്തീ
(കണ്ണുനീരിൻ...)
അവൻ തന്നെത്തന്നെ നൽകി 
കുർബാനയായ് മാറി 
അന്നന്നുള്ളോരാഹാരമായ്
(അവൻ ...)

(ദിവ്യകാരുണ്യ......)

(ആഹാ...... )


 

Monday, 1 June 2020

Vachanangalaruloo daivame lyrics malayalam


For lyrics in English click here\

(വചനങ്ങളരുളൂ ദൈവമേ  
തിരുവചങ്ങളരുളൂ  ദൈവമേ) -2
(കാഴ്ചയാം  വചനം   കേൾവിയാം  വചനം
കണ്ണീരുമായ്ക്കുന്ന   വചനം)-2
(തിരയെ  മുറിച്ചെത്തും ചെറുവഞ്ചിപോലെ
കടലലകളിൽ  ഒഴുകിവരും  വചനം)-2
(ഹല്ലേലൂയ്യ  ആഹാ  ഹല്ലേലൂയ്യാ)-3
ഹല്ലേലൂയ്യ  ഹല്ലേലൂയ്യ 

(പാതയാം വചനം പാവന വചനം
പാരിന്റെ  ദീപമാം വചനം )-2
(നിറവേറുമെന്നും  നിർമല  വചനം
ഇരുത്തലവാളതുപോലീ   വചനം )-2
(ഹല്ലേലൂയ്യ  ആഹാ  ഹല്ലേലൂയ്യാ )-3
ഹല്ലേലൂയ്യ  ഹല്ലേലൂയ്യ

(സൗഖ്യമാം  വചനം  ശാന്തിയാം  വചനം
ശല്യപ്പെടുത്തുന്ന  വചനം )-2
(മനസ്സിന്നു  മാറ്റം  വന്നിടുവാനായി
മരുഭൂമിയിലുയരുന്നൊരു  വചനം )-2
(ഹല്ലേലൂയ്യ  ആഹാ  ഹല്ലേലൂയ്യാ )-3
ഹല്ലേലൂയ്യ  ഹല്ലേലൂയ്യ

Althrayil aathma baliyayi lyrics malayalam



For lyrics in Malayalam click here

അൾത്താരയിൽ   ആത്മബലിയായി
അർപ്പിക്കാനായി    ഞാൻ   വരുന്നു
എല്ലാം  നിനക്കായി    നല്കാൻ 
ദേവാലയത്തിൽ    വരുന്നു

ഈ   കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷം   ഇല്ലാത്ത   ഹൃത്തും   (2)
എല്ലാം   പൊറുക്കുന്ന   ചിത്തം
വല്ലഭാ   കാഴ്ച്ചയായേകാം  (2) (അൾത്താരയിൽ ……)

എൻ   സോദരർക്കെന്നോടെന്തോ
നീരസം   തോന്നുന്നപക്ഷം  (2)
തിരികെ   ഞാൻ   ചെന്നേവമേ കാം 
എല്ലാം   ക്ഷമിക്കുന്ന   സ്നേഹം  (2) (അൾത്താരയിൽ ..…)

Altharayil anuthaapamode annichernidaam lyrics malayalam



For lyrics in English click here

അൾത്താരയിൽ   അനുതാപമോടെ
അണിചേർന്നിടാം   അണിചേർന്നിടാം
അണിചേർന്നിടാം   ബലിയേകിടാം
(ബലിയർപ്പകനൊപ്പം  ബലിയായിടാം 
ബലവാനു  സ്തുതി   പാടീടാം  ) (2) (അൾത്താരയിൽ …)

(മാനവർക്കായി   ജീവനെ   നൽകി
മഹത്തരമാകുമീ   ബലിവേദിയിൽ ) (2)
(ആ   പുണ്യ   സ്മരണയിൽ   അനുരഞ്ജിതരായി
അർപ്പിതരാകാം   കൂദാശയിൽ ) (2) (അൾത്താരയിൽ …)

Altharayil poojya balivasthuvayidum lyrics malayalam


For lyrics in English click here

അൾത്താരയിൽ   പൂജ്യ   ബലിവസ്തുവായിടും
അഖിലേശ്വരനെന്നും   ആരാധന
ബലിവേദി   മുന്നിലായി   അണിചേർന്നു   നിന്നിവർ
ആത്മാവിൽ   അർപ്പിക്കും   ആരാധന
ഹല്ലേലൂയാ   ഹല്ലേലൂയാ   ഹല്ലേലൂയാ   ഹല്ലേലൂയാ

ഉള്ളിൽ   പുതുജീവ നാളം  തെളിച്ചു
നാവിൽ   തിരുനാമം   മന്ത്രം   ജപിച്ചു
കയ്യിൽ   ജീവിത   ക്രൂശും   പിടിച്
കർത്താവിനെ കാത്തു നില്കുന്നു  ഞങ്ങൾ 
ഹല്ലേലൂയാ   ഹല്ലേലൂയാ   ഹല്ലേലൂയാ   ഹല്ലേലൂയാ

തിരുവോസ്തി  രൂപനായി   മാറുന്ന   നേരം
തിരുമുമ്പിൽ   അർപ്പിക്കും   കാഴ്ചകളെ
കനിവോടെ   സ്വീകരിച്ചീ   ദാസരെ   നീ
കന്മഷഹീനരായി   മാറ്റേണമേ
ഹല്ലേലൂയാ   ഹല്ലേലൂയാ   ഹല്ലേലൂയാ   ഹല്ലേലൂയാ

Ennanini ennanini ennu naavil lyrics malayalam


For lyrics in English click here

(എന്നാണിനി  എന്നാണിനി  എന്ന്  നാവിൽ  നേരിൽ  ഞാൻ  കുർബാന  കൊള്ളും )-2
എന്നിനി  പ്രിയരോടുകൂടെ  പള്ളിയിൽ  നേരിട്ട്  കുർബാന  കൂടും
എന്നെന്റെ  ഇടവകയൊപ്പം  പള്ളിയിൽ  കൂട്ടായ്മ  ആഘോഷിച്ചീടും
 (മദ്ബഹമുന്നിൽ  മനസും  ശരീരവും  അർപ്പിക്കാൻ  ഇനി  എന്ന്  കഴിയും )-2

(തിരിമിന്നുമ്മൾത്താര   നേരിൽ  കണ്ടൊന്നെന്റെ മനമൊന്നുണരുന്നതെന്നു )-2
(മനസ്സിൽ  സ്നേഹം  മാലപ്പടക്കമായി  പൊട്ടുന്ന  പെരുന്നാള്  കൂടുന്നതെന്നു )-2
ആത്മനാ  അല്ല  സ്വപ്നത്തിലുമല്ലങ്ങേ  നേരിട്ടുൾക്കൊള്ളുന്നതെന്നു
തങ്ങളിൽ  തങ്ങളിൽ  കൈകൂപ്പി  നേരിൽ  സമാധാനം  നേരുന്നതെന്നു
ദൈവമേ  തിരുവിഷ്ടം  പോലെന്തും  വരട്ടെ  (എന്നാണിനി )

(പള്ളികൾ  തഴുതിട്ടു  വിജയിച്ചെന്നിരുളിലായി  സാത്താൻ  മൊഴിയുന്ന  നേരം )-2
ദൈവത്തിൻ  വീടുകൾ  അൾത്താരയായതു  കണ്ടോയെന്നോതുന്നു  ദൂതർ
ഗാർഹിക  സഭയിലെ  അൾത്താരയുണർന്നതു  കണ്ടോയെന്നോതുന്നു  ദൂതർ
ഏകനായ്  ബലിയർപ്പിച്ചതിലെന്നെയുമോർക്കുന്ന  ഇടയനെ  ചേർക്കുന്നു  നെഞ്ചിൽ 
ദൂരെയിരുന്നതിൽ  ആത്മനാ  കൂടുമ്പോൾ  മിഴി  തുളുമ്പുന്നെന്റെയീശോ
എല്ലാം വൈകാതെ  കലങ്ങിത്തെളിയും 
ഓര്മ  വച്ച  നാൾ  മുതൽ  ഓസ്തിയിൽ  കണ്ട  നാഥനെ  നുകരണം 
(കുഞ്ഞുനാൾ  മുതലിന്റെ  മാനസത്തിന്റെ  ഭാഗ്യമേ )-2

Nee cheruthayeesho enne valuthaakkuvan lyrics malayalam


For lyrics in English click here

നീ  ചെറുതായീശോ 
എന്നെ  വലുതാക്കുവാൻ
ഗോതമ്പുമണി  പോൽ  നീ
മുറിവുകൾ  നിണവാർന്നിതാ  
എന്റെ  പാപങ്ങളെ  ക്രൂശിനാൽ   മൂടി  നീ
അതിരില്ലാത്ത  ദയ  തൂകി  നീ  (നീ  ചെറുതായീശോ )

ക്രൂരതയുടെ  പിഴ  തേടിവന്നവർ
പക  വീട്ടുവാനായി താങ്ങി 
ആരവമോടെ   വിധി വാക്യ മോതാൻ
വിരൽ  ചൂണ്ടിനിന്നവർ  ചുറ്റും  
എന്റെ  വായ്  മൂടിയെൻ  നെഞ്ചിൽ  വാൾ  വീഴ്ത്തവേ 
കൈവിളങ്ങേകിയെൻ ല   കണ്ണുനീർ  വീഴ്ത്തവേ
എന്നെ  മാറോടു  ചേർത്തേശു   നീ

ആരിലും കുറ്റം  കാണാതിരിക്കാൻ
ആത്മാർത്ഥമായി   ഞാൻ  ശ്രമിച്ചു 
ആർദ്രതയോടെ  അലിവുള്ള  സ്നേഹം
നൽകാനായോടിയെൻ   നാഥൻ
എന്നെ  ഒഴിവാക്കുവാനുള്ള   പഴുതു  നോക്കി
വഴിയടച്ചൊതുക്കാൻ  കെണിയൊരുക്കിടുന്നു
എന്നെ  കുരിശാൽ  മറച്ചേശു   നീ  (നീ  ചെറുതായീശോ  )