Thursday, 21 May 2020

Meghangalkidayil prabhatha taram pole lyrics in malayalam മേഘങ്ങള്‍ക്കിടയില്‍ പ്രഭാത താരം പോലെ

For lyrics in English  click here


മേഘങ്ങള്‍ക്കിടയില്‍ പ്രഭാത താരം പോലെ
അത്യുന്നതന്‍റെ ഗേഹത്തിനു മീതെ
ജ്വലിക്കുന്ന സൂര്യനെപ്പോലെ
ഉത്സവവേളയില്‍ വിളങ്ങുന്ന പനിമതി പോലെ
മാതേ മരിയേ നീയന്‍റെ മനസ്സിന്‍റെ ദീപം
ഓ...മാതേ മരിയേ നീയന്‍റെ മനസ്സിന്‍റെ ദീപം //2

തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍
വിളങ്ങുന്ന മഴവില്ല് പോലെ
വസന്തത്തില്‍ പനിനീര്‍പ്പോ പോലെ
നീര്‍ച്ചാലിന്‍ അരികില്‍ ലില്ലിപോലെ

മാതേ മരിയേ നീയന്‍റെ മനസ്സിന്‍റെ ദീപം
ഓ...മാതേ മരിയേ നീയന്‍റെ മനസ്സിന്‍റെ ദീപം

ചുടുവേനലില്‍ ലെബനോന്‍റെ
മണ്ണിലെ പച്ചപ്പ്‌ പോലെ
ധൂപകലശത്തില്‍ പുകയും
നറു സുഗന്ധദ്രവ്യം പോലെ

മാതേ മരിയേ നീയന്‍റെ മനസ്സിന്‍റെ ദീപം
ഓ...മാതേ മരിയേ നീയന്‍റെ മനസ്സിന്‍റെ ദീപം


No comments:

Post a Comment