Monday, 1 June 2020

Pavanaathmaave nee varename lyrics malayalam


For lyrics in English click here

(പാവനാത്മാവേ  നീ  വരേണമേ 
മാനസമണിക്കോവിലിൽ 
നായക  ഞങ്ങൾ  നാവിനാലങ്ങേ 
സ്നേഹ സംഗീതം  മീട്ടുന്നൂ)-2 

(നിൻ  പ്രകാശത്തിൻ  രശ്മിയാലെന്റെ  
അന്ധകാരമകറ്റണെ)-2
(നിന്റെ  ചൈതന്യ  ശോഭായാലുള്ളം
സുന്ദരമാക്കി  തീർക്കണെ)-2  

(രോഗമുള്ളവർ  സൗഖ്യമാക്കുക 
ഭീതിയിൽ  ധൈര്യം  നൽകുക )-2
(ആറി  പോയതിൽ  ചൂട്  നൽകുക 
വാടുന്നേവം  നനയ്ക്കുക)-2 

Sunday, 31 May 2020

Parishudhathmavu niranjavale parishudha mariyame lyrics malayalam


For lyrics in Malayalam click here

പരിശുദ്ധാത്മാവ്  നിറഞ്ഞവളെ 
പരിശുദ്ധ  മറിയമേ 
പരിശുദ്ധാത്മാവ്  നിറഞ്ഞവരായിടാൻ  ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ (2)
ആദിമസഭയിൽ  സ്ലീഹന്മാരിൽ  ആത്മാവ്  നിറഞ്ഞതുപോലെ 
നിന്മക്കളിലും ആത്മാവ്  നിറയാൻ  ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ 

നിൻ  അഭിവാദനം  കേട്ടനിമിഷത്തിൽ 
എലിസബത്  ആത്മാവ്  നിറഞ്ഞവളായി 
നിൻമക്കൾ  ചാരെ  വന്നീടുക  നാഥേ 
ഞങ്ങളിൽ  ആത്മാവ്  നിറയുവാനായ് (2)
ആദിമസഭയിൽ  ശ്ലീഹന്മാരിൽ  ആത്മാവ്  നിറഞ്ഞതുപോലെ 
നിന്മകളിലും  ആത്മാവ്  നിറയാൻ  ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ 

ദൈവാത്മാവിനാൽ   നയിക്കപ്പെടാനൊന്നും
ദൈവത്തിൻ  പൈതലായ്  ജീവിക്കുവാൻ 
യേശുവിൻ  സ്നേഹത്തിൻ  സാക്ഷിയായി  തീരുവാൻ  അമ്മെ  ഞങ്ങൾക്കായി  പ്രാർത്ഥിക്കുക (2)
ആദിമസഭയിൽ  ശ്ലീഹന്മാരിൽ  ആത്മാവ്  നിറഞ്ഞതുപോലെ  
നിന്മക്കളിലും ആത്മാവ്  നിറയാൻ  ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ 

വരദാനങ്ങളും  ആത്മഫലങ്ങളും 
ഞങ്ങളിൽ  സമൃദ്ധമായിടുവാൻ 
പരീക്ഷകളെയും  പ്രലോഭനത്തെയും 
ആത്മാവിൻ  ശക്തിയാൽ  ജയിച്ചീടുവാൻ  (2)
ആദിമസഭയിൽ  ശ്ലീഹന്മാരിൽ  ആത്മാവു നിറഞ്ഞതുപോലെ 
നിന്മകളിലും  ആത്മാവ്  നിറയാൻ  ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ 

പരിശുദ്ധ മറിയമേ
ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ 
പരിശുദ്ധാത്മാവിന്റെ  മണവാട്ടിയെ
ഞങ്ങൾക്കായി  പ്രാർത്ഥിക്കണേ 

Krushithane udhithane marthyane kathidane lyrics malayalam



For lyrics in English click here

ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ   കാത്തിടണേ   .. (2)
എന്നെ  പൊതിഞ്ഞു  പിടിക്കണമേ .. തിന്മ  കാണാതെ  കാക്കണമേ  (2)
ഈശോ  നിൻ  ഹൃത്തിനുള്ളിൽ .. ഈശോ  നിൻ  മേലങ്കിക്കുള്ളിൽ … (2)
ഈശോയെ  നിൻ  രൂപം , കാണുമ്പോൾ  എൻ  മുഖം , ശോഭിതം  ആകും
ഈശോയെ  നീ  എന്നിൽ , വാഴുമ്പോൾ  എൻ  ഉള്ളം , സ്വർഗ്ഗമായി  തീരും ..
ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ  കാത്തിടണേ ..
കാനായിലെ , കൽഭരണി ..പോൽ വക്കോളം  നിറച്ചു  ഞാനും.. (2)
ഈ  പച്ചവെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം  വീഞ്ഞാക്കുമോ .. (2)
നീ  വരും  വഴിയിലെ  മാമരത്തിൽ , കാണാൻ  കൊതിച്ചു  ഞാൻ   കാത്തിരിക്കാം

കൂട്ടം  പിരിഞ്ഞൊരു  കുഞ്ഞാടിനെ , തോളിലേറ്റി  വീട്ടിൽ  വന്നിടുമോ ..
തയ്യിൽ  കൂടാതമ്മ, നെയ്തൊരു  മേലങ്കിയാൽ , എന്നെ  പൊതിഞ്ഞിടുമോ
നിൻ  പാർശ്വത്തിൽ  നിന്നൊഴുകും , വെള്ളത്താൽ  എന്നെന്നും , എന്നെ  കഴുകിടുമോ

കൈയ്യെത്താ  ദൂരത്തേൻ  സ്വപ്‌നങ്ങൾ   നിൽകുമ്പോൾ , 
വാങ്ങി  തരാൻ വരുമോ ..
കല്ലേറ്  ദൂരം  ഞാൻ  രക്തം  വിയർക്കുമ്പോൾ , മാലാഖമാർ  വരുമോ ..
ചിരിക്കാൻ  കാരണം  ചികയുമ്പോൾ , ജീവിക്കാൻ  കാരണം  തിരയുമ്പോൾ 
തോളത്തു  മയങ്ങിയോർ  മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ  പറിക്കുമ്പോൾ
നിൻ  ചിരിക്കും  മുഖവും , വിരിച്ച  കരവും , മറക്കാൻ  പറഞ്ഞുവെല്ലാം
രക്തം  വിയർത്ത  മുഖവും , മുറിഞ്ഞ  ശിരസ്സും , ക്ഷെമിക്കാൻ   പറഞ്ഞുവെല്ലാം
 ക്രൂശിതനെ  .. ഉത്ഥിതനെ .. മർത്യനെ  കാത്തിടണേ  ..

Maname maname unaru lyrics malayalam


for lyrics in English click here

മനമേ  മനമേ  ഉണരൂ 
പ്രിയനേ  പ്രിയനേ  വാഴ്ത്താൻ (2)
പകലിൽ  രാവിൽ  ചിരിയിൽ  നോവിൽ
എൻ  ശ്വാസം  പോലും   സ്തുതിയായ്  ഉയരും (മനമേ  മനമേ )

ഞാൻ  ഓർക്കാത്തൊരുനേരം
ഞാൻ  മിണ്ടാത്തൊരുനേരം
നിൻഹൃദയം നീറി  തളർന്നു
ഞാൻ  നോക്കാത്തൊരുനേരം
ഞാൻ  കേൾക്കാത്തൊരുനേരം
നിൻഹൃദയം  ഏറെ   മുറിഞ്ഞൊ

മറ്റാർക്കും  ഇല്ലാത്ത  സൗന്ദര്യമേ 
മറ്റെങ്ങും  ഇല്ലാത്ത  ആശ്വാസമേ  (2) (മനമേ  മനമേ )

ഇതൾവിരിയുന്നൊരു   മലരും 
ഇതൾപൊഴിയുന്നൊരു മലരും  
നിൻഹൃദയേ  സ്തുതി  പാടുകയായി
മിഴി  പൂക്കുന്നൊരു  സന്ധ്യ 
ശ്രുതി  നീട്ടുന്നത്  പോലെ 
നിൻസ്തുതി  കീർത്തനമല്ലോ   നാഥാ 

മറ്റാർക്കും  ഇല്ലാത്ത  സൗന്ദര്യമേ 
മറ്റെങ്ങും  ഇല്ലാത്ത  ആശ്വാസമേ

Saturday, 30 May 2020

Uruki Uruki theernidam lyrics malayalam ഉരുകി ഉരുകി തീർന്നിടാം


For lyrics in English click here

ഉരുകി ഉരുകി തീർന്നിടാം 
ഒരു മെഴുകുതിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായ്
കാത്തിരിപ്പൂ ഞാൻ)  2 

ആത്മനാഥാ ഇന്നെൻ മാനസത്തിൻ 
വാതിൽ തുറന്നീടുന്നു 
സ്നേഹനാഥാ ഹൃത്തിൻ സക്രാരിയിൽ
നീ വന്നു വാഴേണമേ]

ഓസ്തിയായ് ഇന്നു നീ ഉള്ളിലണയും നേരം
എന്തു ഞാൻ നന്ദിയായ് നൽകിടേണം ദൈവമേ
നിന്നിൽ ഒന്നലിഞ്ഞീടുവാൻ
നിന്നിൽ ഒന്നായി തീരുവാൻ
കൊതി എനിക്ക് ഉണ്ട് ആത്മനാഥനെ (ഉരുകി..)

ഇടറും എൻ വഴികളിൽ കാവലായി നിൽക്കണേ 
അഭയമേകി എന്നെ നീ അരുമയായ് കാക്കണേ
സ്നേഹമായണയേണമേ  
ഉള്ളിൽ നീ നിറയേണമേ
ഇടയസ്നേഹമേ കനിവിൻ ദീപമേ   ഉരുകി..
C

Cheruthakumee apathin ullil lyrics malayalam ചെറുതാകുമീ അപ്പത്തിനുള്ളിൽ




For lyrics in English click here

ചെറുതാകുമീ അപ്പത്തിനുള്ളിൽ
വലുതാകുമാ സ്നേഹം തന്ന്
ഒരു തുള്ളി മുന്തിരി ചാറിൽ നാഥൻ
കടലോളം സ്നേഹം നിറച്ചു
നിത്യമാം ജീവൻ ചൊരിഞ്ഞു)-2
(മുറിയും ഹൃദയത്തിൽ
മുറിയാത്തൊരു സ്നേഹം
ചിതറും രക്തത്തിൽ 
പതറാത്തൊരു ത്യാഗം) – 2]

(ജീവൻ തുടിക്കുമീ കുർബാന
കൈക്കൊള്ളുമെന്നിൽ ജീവാമൃതം) - 2 
(കാത്തിതാ നിൽപ്പൂ നിന്നാഗമനം
ധന്യമായി തീരുന്നു ഈ നിമിഷം) -2 (മുറിയും..)

(നിന്നിൽ നിന്നും അകലാതെ
കരുതേണമേ പൊൻസ്‌നേഹമേ) - 2 
(ദൂരെയകന്നാലും തേടിയെത്തി
തിരികെ നടത്തുന്ന കാരുണ്യമേ) -2
(മുറിയും..) ചെറുതാകുമീ..

Thursday, 28 May 2020

Amma yenna randaksharathil lyrics in malayalam അമ്മയെന്ന രണ്ടക്ഷരത്തിൽ


അമ്മയെന്ന രണ്ടക്ഷരത്തിൽ 
സ്നേഹമെല്ലാം പൊതിഞ്ഞു വച്ച് 
മാനവർക്ക് പകുത്തു നൽകി 
ദൈവം അലിവോടെ 
ദൈവത്തിന്റെ അമ്മയായീടാൻ
മറിയത്തെ തിരഞ്ഞെടുത്തു 
സ്വർഗ്ഗത്തിലും കരുതി വച്ച് 
അമ്മയുടെ സ്നേഹം 

അമ്മയോട് ചേർന്ന് ഞങ്ങൾ ദൈവത്തെ വാഴ്ത്തിടുന്നു 
അമ്മയിൽ നിത്യവും ഞങ്ങൾ 
മാധ്യസ്ഥം തേടിടുന്നു 
ആവേ ആവേ മരിയ (4)

ഭക്തിയാൽ അലിഞ്ഞു നിൽക്കും 
അമ്മയെന്ന സ്നേഹ തീർത്ഥം 
ക്ലേശത്തിലും ശാന്തയായി 
മാതാവേ നിന്നെ വണങ്ങും 
അമ്മയെല്ലാം കണ്ടിടുന്നു 
മാതാവേ നിൻ ദിവ്യ രൂപം 
മക്കൾക്കെല്ലാം ഒന്നുപോലെ 
ഇടം നൽകും മാനസം 

ഭൂമിയിൽ ശ്രേഷ്ഠം അതാ 
സ്നേഹം അതു മാതൃസ്നേഹം 
എന്തിനും ഏതിനുമേ 
തുണയായി അമ്മ വേണം 
ഉണ്ണിയീശോതൻ ജീവിതത്തിൽ 
നിത്യം തുണയായോരമ്മേ 
എന്നേരവും മൃത്യുവിലും 
തുണ ഞങ്ങൾക്ക് ഏകണമേ 
        അമ്മയെന്ന...